നരിക്കോട് ഗ്രാമം അറിവിന്റെ ആദ്യാക്ഷരം കുറിച്ചത്, അറിവിന്റെ അനന്തവിഹായസ്സിലേക്ക് പരന്നുയര്ന്നത് ഈ വിദ്യാലയത്തിന്റെ മുറ്റത്ത് നിന്നാണ് ..., ആദ്യകാലത്ത് സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലായിരുന്ന ഈ വിദ്യാലയം പിന്നീട് ഗവണ്മെന്റ് ഏറ്റെടുക്കുകയും ഏഴാം ക്ലാസ്സ് വരെ ആക്കി ഉയര്‍ത്തുകയും ചെയ്തു... ആദ്യകാലത്ത് ഓലമേന്ഞതും ,ഓടുമേഞ്ഞതുമായ കെട്ടിടങ്ങളില്‍ ആയിരുന്നു ക്ലാസ് മുറികള്‍ പ്രവര്‍ത്തിച്ചിരുന്നത്. എന്നാല്‍ ഇന്നു, ഗോവെര്മെന്റില് നിന്നുമുള്ള സഹായങ്ങളും അധ്യാപക-രക്ഷാകര്‍തൃ സമിതിയുടെ പ്രവര്‍ത്തനങ്ങളും കൊണ്ടു മെച്ചപ്പെട്ട ഭൌതീക സാഹചര്യങ്ങള്‍ ഈ സ്കൂളിനുന്ടു. നല്ല നിലവാരത്തിലുള്ള കോണ്‍ക്രീറ്റ് കെട്ടിടങ്ങളാണ് ഇന്നു ഈ സ്കോളിനുള്ളത് . കൂടാതെ നല്ല ഒരു കമ്പ്യൂട്ടര്‍ ലാബും , പന്ചായത്തിന്റെ സഹായതാലുള്ള നല്ല ഒരു കളിസ്ഥലവും ഈ വിദ്യാലയത്തിനു സ്വന്തമായി ഉണ്ട്.
Friday, June 13, 2008
Thursday, June 12, 2008
നവോദയ കലാസമിതി നരിക്കോട്

നാല്‍പ്പത്തിരണ്ടു വര്‍ഷം മുന്‍പു എഴോം വില്ലേജിലെ നരിക്കോട് പ്രദേശത്ത് സഹൃദയരായ ഏതാനും ചെറുപ്പക്കാരുടെ ശ്രമഫലമായി രൂപംകൊണ്ട നവോദയ കലാസമിതി, ഇന്നു കണ്ണൂര്‍ ജില്ലയിലെ ശ്രദ്ധേയമായ കലാസമിതികളില്‍ ഒന്നായി മാറിക്കഴിഞ്ഞിട്ടുന്ടു.അമേച്ച്വര്‍ നാടക പ്രസ്ഥാനത്തിനു ഇരുപതോളം നാടകങ്ങള്‍ സംഭാവന ചെയ്ത ഈ സ്ഥാപനം, ഇന്നു വളര്‍ന്നുവരുന്ന കലാകാരന്മാരുടെ ആശാ കേന്ദ്രമാണ്.നാടകം,തെരുവുനാടകം,നൃത്തനൃത്യങ്ങള്‍,സംഗീതശില്‍പ്പം എന്നിവയ്ക്കൊപ്പം കലാ രംഗത്തും സമിതി ശ്രദ്ധേയമായ നേട്ടങ്ങള്‍ കൈവരിചിട്ടുന്ടു.നാല്പ്പതിരന്ടു കൊല്ലത്തിലേറെ കാലമായി ഒരു ജനതയുടെ ഉന്നമനത്തിനും....വളര്‍ച്ചയ്കും...സാക്ഷിയായി, ഇന്നും നരിക്കോടിന്റെ, എഴോം ഗ്രാമത്തിന്റെ അഭിമാനമായി ഈ പ്രസ്ഥാനം നിലകൊള്ളുന്നു.......
നരിക്കോടിന്റെ വളര്‍ച്ചയിലും പുരോഗതിയിലും ഈ പ്രസ്ഥാനം ചെലുത്തിയ സ്വാധീനം വളരെ വലുതാണ്....
സംസ്ക്കാര സമ്പന്നരും സ്നേഹ സമ്പന്നരുമായ ഒരു ജനത,അതിനായി ഈ പ്രസ്ഥാനം ഏറെ ...എന്നും ..... പ്രയത്നിച്ചിട്ടുണ്ട് .
ഇടതു പക്ഷ പ്രസ്ഥാനങ്ങള്‍ കേരളത്തില്‍ ശക്തി പ്രാപിച്ചു വന്നിരുന്ന കാലഘട്ടത്തില്‍, നരിക്കോടുള്ള ഒരുകൂട്ടം യുവാക്കളുടെ കൂട്ടായ്മയില്‍ രൂപം കൊണ്ട ഈ പ്രസ്ഥാനം ഇന്നും പുരോഗമനപരമായ പ്രവര്‍ത്തനങ്ങളുമായി സാംസ്ക്കാരിക രംഗത്ത് നിറഞ്ഞു നില്ക്കുന്നു.തെയ്യതിന്റെയും തിറകളുടെയും നാടന്‍ കലകളുടെയും ശക്തമായ സാന്നിധ്യം ഈ പ്രദേശത്ത് പണ്ടുമുതലേ ഉണ്ടായിരുന്നു.നാടകാവതരനത്തിലും അഭിനയത്തിലും താല്‍പ്പര്യമുള്ള ചില സഹൃദയര്‍ അക്കാലത്ത് ആര്.ചന്തുക്കുട്ടി നായരുടെ പീടികക്കോലായിലിരുന്നു കലാ സാംസ്ക്കാരിക പ്രവര്‍ത്തനങ്ങളെ കുറിച്ചു ചര്‍ച്ച ചെയ്യാരുന്റ്ടായിരുന്നു.അങ്ങിനെയുള്ള ചര്‍ച്ചകളാണ് ഈ കലാസമിതിയുടെ രൂപീകരണത്തിന് വഴിവച്ചത്.ആ പീടികയുടെ ഒരു കൊച്ചുമുറി ഓഫീസാക്കി,സാമൂഹ്യ പ്രവര്‍ത്തകനും സ്വാതന്ത്ര്യ സമര സേനാനിയുമായ ശ്രീ ടി.ശങ്കര വാര്യര്‍ പ്രസിടണ്ടായി പതിമൂന്ന് അംഗങ്ങളുള്ള കലാസമിതി കമ്മിറ്റി പ്രവര്‍ത്തനം ആരംഭിച്ചു. സീ.വീ.കുഞ്ഞിരാമന്,പള്ളിക്കര കുഞ്ഞിരാമന് മാസ്റ്റര്‍, വാര്യമ്പത് കുഞ്ഞികൃഷ്ണന്, എ.വി. നാരായണന്, സീ.വീ.കോരന്,ആര്.രാമചന്ദ്രന്,കെ.പി.കുഞ്ഞിരാമന്,ആര്.ഗോവിന്ദന്,കെ.എം.കുഞ്ഞിരാമന്,എം.കൃഷ്ണന്,ഓ.പി.നാരായണന് മാസ്റ്റര്‍ ,കെ.കൃഷ്ണന്പ്രമുഖ സ്വാതന്ത്ര്യസമര സേനാനിയും കമ്മ്യുനിസ്റ്റും ആയിരുന്ന സ:ടി.ശങ്കര വാര്യര്‍ എന്നിവര്‍ ആയിരുന്നു ആദ്യകാല പ്രവര്‍ത്തകര്‍.ചിലര്‍ കാല യവനികയ്ക്കുള്ളില്‍ മറഞ്ഞു പോയെങ്കിലും.... അവരുടെ ആശയങ്ങള്‍ നെഞ്ചേറ്റി പുതിയ തലമുറ ഇന്നും ഈ പ്രസ്ഥാനത്തിലൂടെ സജീവമായ സാംസ്ക്കാരീക പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു... നാല്‍പ്പതു വര്‍ഷങ്ങള്‍ക്കപ്പുറത്തു രൂപീകരിക്കപ്പെട്ട നവോദയകലാസമിതി ഇപ്പോഴും അതിന്റെ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്വസ്വലമായി തുടരുന്നു എന്നത് ഈ ആഗോളവല്‍ക്കരണ കാലഘട്ടത്തിലും ഏറെ ആശയ്ക്കു വക നല്കുന്നു...

Subscribe to:
Posts (Atom)