നാല്‍പ്പത്തിരണ്ടു വര്‍ഷം മുന്‍പു എഴോം വില്ലേജിലെ നരിക്കോട് പ്രദേശത്ത് സഹൃദയരായ ഏതാനും ചെറുപ്പക്കാരുടെ ശ്രമഫലമായി രൂപംകൊണ്ട നവോദയ കലാസമിതി, ഇന്നു കണ്ണൂര്‍ ജില്ലയിലെ ശ്രദ്ധേയമായ കലാസമിതികളില്‍ ഒന്നായി മാറിക്കഴിഞ്ഞിട്ടുന്ടു.അമേച്ച്വര്‍ നാടക പ്രസ്ഥാനത്തിനു ഇരുപതോളം നാടകങ്ങള്‍ സംഭാവന ചെയ്ത ഈ സ്ഥാപനം, ഇന്നു വളര്‍ന്നുവരുന്ന കലാകാരന്മാരുടെ ആശാ കേന്ദ്രമാണ്.നാടകം,തെരുവുനാടകം,നൃത്തനൃത്യങ്ങള്‍,സംഗീതശില്‍പ്പം എന്നിവയ്ക്കൊപ്പം കലാ രംഗത്തും സമിതി ശ്രദ്ധേയമായ നേട്ടങ്ങള്‍ കൈവരിചിട്ടുന്ടു.നാല്പ്പതിരന്ടു കൊല്ലത്തിലേറെ കാലമായി ഒരു ജനതയുടെ ഉന്നമനത്തിനും....വളര്‍ച്ചയ്കും...സാക്ഷിയായി, ഇന്നും നരിക്കോടിന്റെ, എഴോം ഗ്രാമത്തിന്റെ അഭിമാനമായി ഈ പ്രസ്ഥാനം നിലകൊള്ളുന്നു.......
നരിക്കോടിന്റെ വളര്‍ച്ചയിലും പുരോഗതിയിലും ഈ പ്രസ്ഥാനം ചെലുത്തിയ സ്വാധീനം വളരെ വലുതാണ്....
സംസ്ക്കാര സമ്പന്നരും സ്നേഹ സമ്പന്നരുമായ ഒരു ജനത,അതിനായി ഈ പ്രസ്ഥാനം ഏറെ ...എന്നും ..... പ്രയത്നിച്ചിട്ടുണ്ട് .
ഇടതു പക്ഷ പ്രസ്ഥാനങ്ങള്‍ കേരളത്തില്‍ ശക്തി പ്രാപിച്ചു വന്നിരുന്ന കാലഘട്ടത്തില്‍, നരിക്കോടുള്ള ഒരുകൂട്ടം യുവാക്കളുടെ കൂട്ടായ്മയില്‍ രൂപം കൊണ്ട ഈ പ്രസ്ഥാനം ഇന്നും പുരോഗമനപരമായ പ്രവര്‍ത്തനങ്ങളുമായി സാംസ്ക്കാരിക രംഗത്ത് നിറഞ്ഞു നില്ക്കുന്നു.തെയ്യതിന്റെയും തിറകളുടെയും നാടന്‍ കലകളുടെയും ശക്തമായ സാന്നിധ്യം ഈ പ്രദേശത്ത് പണ്ടുമുതലേ ഉണ്ടായിരുന്നു.നാടകാവതരനത്തിലും അഭിനയത്തിലും താല്‍പ്പര്യമുള്ള ചില സഹൃദയര്‍ അക്കാലത്ത് ആര്.ചന്തുക്കുട്ടി നായരുടെ പീടികക്കോലായിലിരുന്നു കലാ സാംസ്ക്കാരിക പ്രവര്‍ത്തനങ്ങളെ കുറിച്ചു ചര്‍ച്ച ചെയ്യാരുന്റ്ടായിരുന്നു.അങ്ങിനെയുള്ള ചര്‍ച്ചകളാണ് ഈ കലാസമിതിയുടെ രൂപീകരണത്തിന് വഴിവച്ചത്.ആ പീടികയുടെ ഒരു കൊച്ചുമുറി ഓഫീസാക്കി,സാമൂഹ്യ പ്രവര്‍ത്തകനും സ്വാതന്ത്ര്യ സമര സേനാനിയുമായ ശ്രീ ടി.ശങ്കര വാര്യര്‍ പ്രസിടണ്ടായി പതിമൂന്ന് അംഗങ്ങളുള്ള കലാസമിതി കമ്മിറ്റി പ്രവര്‍ത്തനം ആരംഭിച്ചു. സീ.വീ.കുഞ്ഞിരാമന്,പള്ളിക്കര കുഞ്ഞിരാമന് മാസ്റ്റര്‍, വാര്യമ്പത് കുഞ്ഞികൃഷ്ണന്, എ.വി. നാരായണന്, സീ.വീ.കോരന്,ആര്.രാമചന്ദ്രന്,കെ.പി.കുഞ്ഞിരാമന്,ആര്.ഗോവിന്ദന്,കെ.എം.കുഞ്ഞിരാമന്,എം.കൃഷ്ണന്,ഓ.പി.നാരായണന് മാസ്റ്റര്‍ ,കെ.കൃഷ്ണന്പ്രമുഖ സ്വാതന്ത്ര്യസമര സേനാനിയും കമ്മ്യുനിസ്റ്റും ആയിരുന്ന സ:ടി.ശങ്കര വാര്യര്‍ എന്നിവര്‍ ആയിരുന്നു ആദ്യകാല പ്രവര്‍ത്തകര്‍.ചിലര്‍ കാല യവനികയ്ക്കുള്ളില്‍ മറഞ്ഞു പോയെങ്കിലും.... അവരുടെ ആശയങ്ങള്‍ നെഞ്ചേറ്റി പുതിയ തലമുറ ഇന്നും ഈ പ്രസ്ഥാനത്തിലൂടെ സജീവമായ സാംസ്ക്കാരീക പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു... നാല്‍പ്പതു വര്‍ഷങ്ങള്‍ക്കപ്പുറത്തു രൂപീകരിക്കപ്പെട്ട നവോദയകലാസമിതി ഇപ്പോഴും അതിന്റെ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്വസ്വലമായി തുടരുന്നു എന്നത് ഈ ആഗോളവല്‍ക്കരണ കാലഘട്ടത്തിലും ഏറെ ആശയ്ക്കു വക നല്കുന്നു...

മനോഹരമായിരിക്കുന്നു....മുള്ളൂക്കാരന്റെ പരിശ്രമങ്ങള്‍ നിര്‍ബാധം തുടരട്ടെ.....
ReplyDeleteസ്നേഹപൂര്‍വ്വം
സന്തോഷ് മാനിച്ചേരി